മതിയായ ചികിത്സയും സൌകര്യങ്ങളും നൽകുന്നില്ല; തൃപ്പുണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിൽ പ്രതിഷേധവുമായി കൊവിഡ് രോഗികൾ

covid patients protest in thripunithura

തൃപ്പുണിത്തുറ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളുടെ പ്രതിഷേധം. മതിയായ ചികിത്സയും സൌകര്യങ്ങളും നൽകുന്നില്ലെന്ന് ആരോപിച്ചു കൊണ്ടാണ് പ്രതിഷേധം. ആശുപത്രിയിൽ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് രണ്ട് ദിവസമായി 240 പേരിൽ പരിശോധന നടത്തിയതിൽ 75 പേർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി.

ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഉൾപെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രോഗികൾ താമസിച്ചിരുന്ന വാർഡ് കണ്ടെന്റമെന്റ് സോണാക്കുകയായിരുന്നു. കൊവിഡ് വാർഡിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലെന്നും നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും രോഗികൾ ആരോപിച്ചു. എന്നാൽ അതേസമയം ലഭ്യമായ സൌകര്യങ്ങൾ ഉപയോഗിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Content Highlights; covid patients protest in thripunithura