രാജ്യത്ത് 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് രണ്ട് ലക്ഷം ആളുകൾ

India covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17411 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗ മുക്തരായവരുടെ എണ്ണം 10228753 ആയി. നിലവിൽ രാജ്യത്ത് 200528 പേരാണ് ചികിത്സയിലുള്ളത്.

പുതിയതായി 10064 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10581837 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് മരണം 152556 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights; India covid updates today