കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ വന്‍ അഴിച്ചുപണി നടത്തി വിജയം കൊയ്യാനൊരുങ്ങി കോണ്‍ഗ്രസ്. ഒന്നര പതിറ്റാണ്ടായി ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് ജില്ലയില്‍ ഇതത്വണ ആരെയെങ്കിലും നിയമസഭയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. അതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയുള്ള കൊയിലാണ്ടിയില്‍ പ്രമുഖരെയിറക്കി മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ധാരണയായതോടെ കൊയിലാണ്ടിയില്‍ തന്നെ മുല്ലപ്പള്ളിയെ ഇറക്കാനാണ് നീക്കം. സുരക്ഷിത മണ്ഡലമായ കല്‍പ്പറ്റയില്‍ മുല്ലപ്പള്ളി മത്സരിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ കല്‍പ്പറ്റ സുരക്ഷിത മണ്ഡലമായതു കൊണ്ട് തന്നെ അവിടെ ഏത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും വിജയിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. അതു കൊണ്ട് തന്നെ കൊയിലാണ്ടിയില്‍ മുല്ലപ്പള്ളിയെ മത്സരത്തിനിറക്കാനാണ് സാധ്യത.
കെ.പി.സി.സി അധ്യക്ഷനെന്ന നിലയിലും കോഴിക്കോട്ടുകാരനായതിനാലും ഏറെക്കാലം കോണ്‍ഗ്രസിന് ഒപ്പം നിന്നിരുന്ന കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്ന് തന്നെയാണ് കോണ്‍ഗ്രസ് കരുതുന്നത്. വടകരയില്‍ നിന്ന് മുല്ലപ്പള്ളി പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ കൊയിലാണ്ടി വലിയ ലീഡ് നല്കിയെന്നതടക്കമുള്ളതാണ് പ്രതീക്ഷ.
Content Highlight: Opinion on Mullappally to compete from Koyilandy