രാജ്യത്ത് 24 മണിക്കൂറിനിടെ 13823 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 16988 പേർ

India covid updates today

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10595660 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 162 പേരാണ് വൈറസ് ബാധയെ തുടർന്ന് മരണപെട്ടത്.

ഇതോടെ ആകെ മരണസംഖ്യ 152718 ആയി ഉയർന്നു. നിലവിൽ 197201 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 16988 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 10245741 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Content Highlights; India covid updates today