കേരളത്തിൽ ഒമ്പത് പേർക്ക് അതിതീവ്ര വെെറസ് ബാധ; കർശന നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി

nine new coronavirus cases reported in Kerala

സംസ്ഥാനത്ത് ഒമ്പതുപേർക്ക് ജനിതക വകഭേദം സംബന്ധിച്ച അതിതീവ്ര വെെറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. എല്ലാവരും ചികിത്സയിലാണെന്നും കർശന നിരീക്ഷണവും ജാഗ്രതയോടുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

കൊവിഡ് വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. 133 സെൻ്ററുകളിലാണ് വാക്സിനേഷൻ ഇപ്പോൾ നടക്കുന്നത്. ഇതുവരെ കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിനേഷൻ കേന്ദ്രങ്ങളുടെ വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. വാക്സിൻ സ്വീകരിക്കാതെ നിരവധി പേർ മാറിനിൽക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം മാസ്ക് ധരിക്കാതെ നിയമസഭയിലെത്തിയ എംഎൽഎമാരെ മന്ത്രി വിമർശിച്ചു. അംഗങ്ങൾ പലരും മാസ്ക് മാറ്റി സംസാരിക്കുന്നു. ഇത് ശരിയല്ല. ചിലർ മാസ്ക് താഴ്ത്തി വെച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

content highlights: nine returned from the UK confirmed new strains of coronavirus Kerala