ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു

Covid 19

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു. നിലവില്‍ 97,279,743 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2,081,541 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 69,828,972 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിസ്‌കോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍, പെറു, നെതര്‍ലന്‍ഡ്‌സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്. ഇതില്‍ 18 രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്.

Content Highlight: Covid Daily Update World