ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നൽകിയത്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയിൽ അസി. പ്രോട്ടോക്കോൾ ഏഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നൽകി.
ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രട്ടറിയെ അറിയിച്ചു. അതുകൊണ്ട് ആരോപണങ്ങളുടെ വസ്തുത മനസിലാക്കുന്നതിനായി ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് കസ്റ്റംസ് വിശദീകരിച്ചു. കേസ് അട്ടിമറിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും കസ്റ്റംസ് ആരോപിച്ചു. ഡോളർ കടത്ത് കേസിലെ ചോദ്യം ചെയ്യലിനിടെ ഹരികൃഷ്ണനോട് മാന്യമല്ലാത്ത രീതിയിൽ കസ്റ്റംസ് പെരുമാറിയെന്നും ചില പ്രത്യേക ഉത്തരങ്ങൾ നൽകാൻ നിർബന്ധിച്ചുവെന്നും കാണിച്ചു കൊണ്ട് ഈ കഴിഞ്ഞ 11 നാണ് ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്ത് നൽകിയത്. ഈ കത്തിലാണ് കേന്ദ്രം കസ്റ്റംസിന്റെ വിശദീകരണം ആവശ്യപെട്ടത്.
Content Highlights; dollar smuggling case customs allowed to arrest m shivashankar