24 മണിക്കൂറിനിടെ രാജ്യത്ത് 15223 പേർക്ക് കൊവിഡ്; മരണം 151

West Bengal makes RT-PCR tests mandatory for arrivals from Kerala, 3 other states

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 15223 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10610883 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 151 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരണപെട്ടത്. ഇതോടെ മരണസംഖ്യ 152869 ആയി ഉയർന്നു.

നിലവിൽ 192308 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്പം 19965 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 10265706 ആയി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകൾക്കാണ് കൊവിഡ് വാക്സിൻ നൽകിയത്. 806484 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Content Highlights; India covid updates today