തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു. സ്പീക്കറെ ജയിലിലടക്കാനോ, തരംതാഴ്ത്താനോ അല്ല ശ്രമമെന്ന് പ്രമേയം അവതരിപ്പിച്ച് എം ഉമ്മര്‍ എംഎല്‍എ വ്യക്തമാക്കി. സഭയുടെ അന്തസ് കാത്തു സൂക്ഷിക്കുകയാണ് അവിശ്വാസ പ്രമേയം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
സ്വപ്‌നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്നും മാധ്യമ വാര്‍ത്തകള്‍ക്കെതിരെ സ്പീക്കര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഉമ്മര്‍ വ്യക്തമാക്കി. പ്രമേയ അവതരണത്തിനിടെ മന്ത്രി ജി സുധാകരന്റെ വാദത്തെ എംഎല്‍എ കളിയാക്കിയതില്‍ മന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചു. തലയില്‍ കയറാന്‍ വരേണ്ടെന്ന എംഎല്‍എയുടെ മറുപടി സഭയില്‍ ബഹളത്തിന് കാരണമായി.
സ്പീക്കര്‍ക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ഭരണപക്ഷം ആരോപിച്ചെങ്കിലും, സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്തികാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. സ്പീക്കര്‍ ആരോപണ വിധേയനായതിനാല്‍ ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്. ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം ഉയര്‍ന്ന് വന്നിട്ടുള്ളത്.
Content Highlight: The opposition UDF moves a resolution against Kerala assembly speaker P Sreeramakrishnan