ശാരീരിക അവശതകളെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വി കെ ശശികലയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ഓക്സിജൻ നൽകി വരുന്നതായി ഡോക്ടർമാർ അറിയിച്ചു.
കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പനി, ചുമ, കടുത്ത ശ്വാസതടസ്സം, തളർച്ച എന്നിവ അനുഭവപെട്ടതോടെ ഇന്നലെ ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതൽ ജയിലിൽ ശശികലക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടർമാർ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നൽകിയിരുന്നു.
പിന്നീട് ശ്വാസതടസ്സം കൂടിയതോടെയാണ് ബെഗ്ളൂരുവിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. വീൽ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും അമിത രക്ത സമ്മർദവും ഉണ്ട്. അതേസമയം ശശികലയെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചു. വിദഗ്ദ ചികിത്സ ഉറപ്പു വരുത്താൻ കർണാടക സർക്കാർ തയ്യാറാകണമെന്നും ബന്ധുക്കൾ ആവശ്യപെട്ടു. ടി വി ദിനകരനും കുടുംബ സുഹൃത്തായ ശിവ കുമാറും ബെഗ്ളൂരുവിലെത്തി ഡോക്ടർമാരെ കണ്ടു.
Content Highlights; v k sasikala in hospital