കോൺഗ്രസിന് പുതിയ പ്രസിഡന്റ് ജൂണില്‍; സംഘടനാ തിരഞ്ഞെടുപ്പ് നടത്തും

Congress to hold an election to pick new party chief after Bengal, Assam polls

ജൂണില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദം ഏറ്റെടുക്കണമെന്നാണ് പ്രവര്‍ത്തക സമിതിയില്‍ പൊതുവികാരമുണ്ടായത്. എന്നാല്‍ ഇരുവരും അതിനോട് യോജിച്ചിട്ടില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞത്. തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തിഞ്ഞെടുക്കുകയും ചെയ്തിരുന്നു. 

നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കാതെയാവും സംഘടന തിരഞ്ഞെടുപ്പ് നടത്തുക. കാർഷിക നിയമം, കോവിഡ് വാക്സിനേഷൻ, അർണബിന്റെ ചാറ്റ് ചോർച്ച എന്നീ വിഷയങ്ങളിൽ കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. 

content highlights: Congress to hold an election to pick new party chief after Bengal, Assam polls