രാജ്യത്ത് 18002 പേർക്ക് ഇന്നലെ കൊവിഡ് മുക്തി; പുതിയ രോഗികൾ 14545

india covid updates today

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14545 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10625428 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 163 പേരാണ് കൊവിഡിനെ തുടർന്ന് മരണപെട്ടത്. ഇതോടെ മരണസംഖ്യ 153032 ആയി ഉയർന്നു.

നിലവിൽ 188688 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം 18002 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 10283708 ആയി ഉയർന്നതായപം സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 1043534 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Content Highlights; india covid updates today