രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു; ആരോഗ്യമന്ത്രാലയം

Over 10 lakh administered shots against Covid-19

രാജ്യത്താകെ ഇതുവരെ 10.5 ലക്ഷം പേര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍ സമയത്തിനിടയില്‍ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കുത്തിവെപ്പെടുത്തത്. ആഗോളമഹാമാരിക്കെതിരായ പോരാട്ടത്തില്‍ പരിശോധനാ സൗകര്യങ്ങളുടെ വികസനം വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

10,283,708 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടയില്‍ 8,00,242 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ പരിശോധനകളുടെ എണ്ണം 19,01,48,024 കടന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ സജീവ കേസുകള്‍ 1.78 ശതമാനം മാത്രമാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി കൊവിഡ് കേസുകളില്‍ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 1,88,688 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. 24 മണിക്കൂറിനിടയില്‍ 18,002പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 

content highlights: Over 10 lakh administered shots against Covid-19