കേരളത്തിലേക്ക് കൊവാക്സിൻ ഇന്നെത്തും; തത്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സർക്കാർ

covaxin to Kerala today

കേരളത്തിലേക്ക് ഭാരത് ബയോടെകിന്റെ കൊവാക്സിൻ ഇന്നെത്തും. തത്കാലം കൊവാക്സിൻ വിതരണം ചെയ്യേണ്ടന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 37000 ഡോസ് കോവാക്സിനാണ് ഇന്ന് കേരളത്തിൽ എത്തുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെകിൽ നിന്നുള്ള വാക്സിൻ ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാർഗം വഴി എത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം മേഖല വാക്സിൻ സെന്ററിൽ സൂക്ഷിക്കും.

2 ഡിഗ്രി മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്. അതേസമയം പരീക്ഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ കൊവ്കസിൻ ഇപ്പോൾ വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഷീൽഡ് തന്നെ നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ. 794000 ഡോസ് കോവിഷീൽഡ് വാക്സിനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

Content Highlights; covaxin to Kerala today