രാജ്യത്ത് പോസിറ്റിവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാമത്; 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ കേസുകള്‍

India covid updates today

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 13,203 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,06,67,736 ആയി ഉയര്‍ന്നു. 13,293 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

ഇന്നലെ മാത്രം 131 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,53,470 ആയി. 1,84,182 പേരാണ് നിലവില്‍ രാജ്യത്ത് രോഗബാധിതര്‍. 1,03,30,084 പേര്‍ രോഗമുക്തി നേടി.

അതേസമയം, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളം. കൊവിഡ് വാക്‌സിനേഷന്‍ സംസ്ഥാനത്ത് ആരംഭിച്ചെങ്കിലും വാക്‌സിന്‍ സല്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കേരളത്തില്‍ വലിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡിന്റെ ആരംഭത്തില്‍ സംസ്ഥാനത്ത് വളരെ കുറവ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ നിലവില്‍ സ്ഥിതി മറിച്ചാണ്.

Content Highlights: India reports 13203 new COVID19 cases