തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തിയ ഗൃഹ സന്ദര്‍ശനത്തില്‍ കഥാകൃത്ത് ടി പത്മനാഭന്‍ അപമാനിച്ചതിനെതിരെ പ്രതികരണവുമായി വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വസ്തുതകള്‍ മനസ്സിലാക്കാതെ നടതതിയ പ്രസ്താവന വേദനയുണ്ടാക്കിയെന്ന് അധ്യക്ഷ പ്രതികരിച്ചു.
പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ചെന്ന ആക്ഷേപച്ചില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അതി രൂക്ഷ വിമര്‍ശനമാണ് ടി പത്മനാഭന്‍ ഇന്നലെ നടത്തിയത്. വയോധികയ്ക്ക് എതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭന്‍ ചോദിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നിലാണ് ടി പത്മനാഭന്‍ പൊട്ടിത്തെറിച്ചത്. താന്‍ ബഹുമാനിക്കുന്ന ആളാണ് ടി പത്മനാഭനെന്നും എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും ജോസഫൈന്‍ പ്രതികരിച്ചു.
വിഷയത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ച് കാട്ടി മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിവന് ഭൂഷണമാണോയെന്ന് ചിന്തിക്കണമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: M C Josephine responds to T Padmanabhan’s argument