അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരകോടി കടന്നു; ലോകത്തെ കൊവിഡ് രോഗികളിൽ കാൽ ഭാഗവും അമേരിക്കയിൽ

worlds covid cases one fourth in us

അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി കടന്നു. ലോകത്തെ ആകെ കൊവിഡ് രോഗികളിൽ കാൽ ഭാഗവും അമേരിക്കയിലാണെന്നാണ് ജോൺസ് ഹോപ്കിൻ യൂണിവേഴ്സിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ കൊവിഡ് വാക്സിൻ വിതരണം അവതാളത്തിലായിരുന്നുവെന്നും യുഎസ് പ്രസിഡന്റ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയ്ൻ വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ വിതരണത്തിനായി പ്രത്യേകിച്ച് ഒരു പ്ലാനോ തയ്യാറെടുപ്പുകളോ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. തന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ കൊവിഡ് രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്. ആശുപത്രികൾക്ക് പുറത്ത് സമൂഹത്തിലേക്ക് വാക്സിൻ എത്തിക്കുന്നതിൽ വൈറ്റ് ഹൌസ് പരാജയമായിരുന്നു എന്ന് അദ്ധേഹം പറഞ്ഞു.

ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വാക്സിന് ക്ഷാമം അനുഭവപെടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പുതുതായി അധികാരമേറ്റെടുത്ത ബൈഡൻ ഭരണകൂടം ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയ നാല് കോടി വാക്സിനുകളിൽ പകുതി മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.

Content Highlights; worlds covid cases one fourth in us