രാജ്യത്ത് ഇന്നലെ പതിനായിരത്തിൽ താഴെ കൊവിഡ് രോഗികൾ; പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ

Kerala Covid updates

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9012 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴ് മാസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിൽ താഴെ എത്തുന്നത്. 117 പേർ മരണപെട്ടു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10676838 ആയി. മരണം 153587.

10345985 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രാജ്യത്ത് ഇതുവരെ 2023809 പേരാണ് വാക്സിൻ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Content Highlights; India covid updates today