ശബരിമല യുവതി പ്രവേശത്തിലുണ്ടായ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ റിവ്യൂ ഹർജി ഉടൻ വാദത്തിനെടുക്കണമെന്ന് ആവശ്യപെട്ട് സർക്കാർ ഉടൻ ഹർജി നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇക്കാര്യം ആവശ്യപെട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
വിധി അടിച്ചേൽപ്പിക്കാൻ സർക്കാർ തിടുക്കത്തിലെടുത്ത നടപടികൾ കേരള സമൂഹത്തിലുണ്ടാക്കിയ മുറിവ് ശാശ്വതമായി ഉണക്കാൻ നിയമ നടപടി വേണമെന്നും ഉമ്മൻചാണ്ടി കത്തിൽ ആവശ്യപെട്ടിട്ടുണ്ട്. സുപ്രിംകോടതിയിൽ യുഡിഎഫ് സക്കാർ 2016 ൽ സമർപ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991 ലെ വിധി, 1950 ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹർജിയാണ് നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഹർജി വാദത്തിന് വന്നപ്പോൾ ഇടതു സർക്കാർ നിയമപരമായും വസ്തുതാപരമായും യാഥാർത്ഥ്യങ്ങൾ വിസ്മരിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടുകൾക്ക് വിരുദ്ദമായുള്ള സമീപനവും കൈക്കോണ്ടതിനാലാണ് ഇത്തരമൊരു വിധി വന്നത്. അയ്യപ്പ ഭക്തർക്കനുകൂലമായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, വിധിക്ക് ശേഷം നിലപാട് മാറ്റിയതും സർക്കാരിന്റെ സമ്മർദ്ധം മൂലമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
Content Highlights; Sabarimala, legal action is needed to heal the wounds; Oommen Chandy