ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകനെ പോലീസ് വെടിവെച്ച് വീഴ്ത്തിയതെന്ന് കർഷകർ

tractor rally updates

ട്രാക്ടർ റാലിക്കിതെ മരിച്ച കർഷകനെ പോലീസ് വെടിവെച്ച് വീഴ്ത്തിയതെന്ന് കർഷകർ. പോലീസിന്റെ കല്ലേറിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നായിരുന്നു നേരത്തത്തെ റിപ്പോർട്ട്.

മരിച്ച കർഷകന്റെ മൃതദേഹവുമായി കർഷകർ ദീൻദയാൽ ഉപാധ്യായ റോഡിൽ പ്രതിഷേധിക്കുകയാണ്. പോലീസ് വെച്ച തയസ്സങ്ങളെല്ലാം നീക്കി കർഷകർ ഡൽഹിയുടെ ഹൃദയ ഭാഗത്ത് എത്തിച്ചേർന്നിട്ടുണ്ട്. വഴിയിലുടനീളം പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കർഷകർ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്.

പ്രതിഷേധക്കാർ ചെങ്കോട്ടയിലെത്തിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകൾ പ്രതിഷേധത്തിനിടെ തകരുകയും ചെയ്തിട്ടുണ്ട്. പോലീസ് കർഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ച് വിടുകയും ചെയ്തു. നേരത്തെ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും അവിടെ തടസ്സമായി പോലീസ് വോച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

Content Highlights; tractor rally updates