കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 9 വരെയാണ് റിമാന്‍ഡ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ശിവശങ്കറെ കോടതിക്കു മുന്നില്‍ ഹാജരാക്കിയത്. ഒന്നരകോടി രൂപയുടെ ഡോളര്‍ കടത്തിയതിന് ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണ്ണായക നീക്കം. കഴിഞ്ഞയാഴ്ച്ചയായിരുന്നു ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പുറമേ 15 കോടിയുടെ ഡോളര്‍ കടത്തിയ സംഭവത്തിലും ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ ആരോപണം. ഇദ്ദേഹത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം.
അതേസമയം, കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അടുത്ത തിങ്കളാഴ്ച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
Content Highlight: M Sivasankar remanded in Dollar smuggling case