ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ തലസ്ഥാന നഗരിയില്‍ നടന്ന അക്രമ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രത്തിന് കര്‍ഷകരോട് ‘നിര്‍വികാര മനഃസ്ഥിതി’യാണെന്നും മമത ആഞ്ഞടിച്ചു. കര്‍ഷകരെ വിശ്വാസത്തിലെടുക്കാതെയാണ് സര്‍ക്കാര്‍ നിയമങ്ങള്‍ പാസാക്കിയതെന്നും മമത വിമര്‍ശിച്ചു.
പ്രതിഷധേത്തിന് കാരണമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെ ഉദാസീന മനോഭാവത്തെയും മമത വിമര്‍ശിച്ചു. കേന്ദ്രം കര്‍ഷകരുമായി സംസാരിക്കുകയും കടുത്ത കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും വേണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.
ഇന്നലെ സമാധാനപരമായി നടക്കേണ്ടിയിരുന്ന ട്രാക്ടര്‍ റാലിയിലാണ് അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. വൈകിട്ട് അഞ്ച് മണി വരെയായിരുന്നു കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലി നടത്താന്‍ അനുവാദം നല്‍കിയിരുന്നത്. അക്രമ സംഭവത്തില്‍ പൊതു മുതല്‍ തകര്‍ത്തടക്കം 22 കേസുകളാണ് പൊലീസ് ഫയല്‍ ചെയ്തത്. 86ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Content Highlight: Mamata Banerjee Blames Centre’s “Insensitive Attitude” For Delhi Violence