രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലും; ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

covid vaccine in inda

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ദിനംപ്രതിയുള്ള കൊവിഡ് സാഹചര്യം മോശമാകുന്നത്. ഇന്ത്യയില്‍ ഇത് വരെ 153 ജനിതക മാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ മാത്രം കൊവിഡ് രോഗബാധ വര്‍ദ്ധിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്നാണ് വിഗദ്ധരുടെയും അഭിപ്രായം. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമ്പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനം കടന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ നീക്കം.

Content Highlight: Covid case hike in Kerala