മദ്യമാണെന്ന ധാരണയില്‍ ആന്‌റിഫ്രീസ്‌ കഴിച്ച പതിനൊന്ന്‌ യുഎസ്‌ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ട്‌ പേരുടെ നില ഗുരുതരം

മദ്യമാണെന്ന ധാരണയില്‍ ആന്‌റിഫ്രീസ്‌ കഴിക്കാനിടയായ പതിനൊന്ന്‌ യുഎസ്‌ സൈനികരെ ടെക്‌സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട്‌ പേരുടെ നില ഗുരുതരമാണെന്ന്‌ സൈനിക വിഭാഗം ഓഫീസ്‌ അറിയിച്ചു. എല്‍ പാസോയിലെ ഫോര്‍ട്ട്‌ ബ്ലിസില്‍ നിന്നുള്ള സൈനികര്‍ പത്ത്‌ ദിവസത്തെ പ്രത്യേക പരിശീലനത്തിനായാണ്‌ ടെക്‌സാസിലെ സൈനിക ആസ്ഥാനത്തെത്തിയത്‌. വ്യാഴാഴ്‌ചയാണ്‌ സംഭവം. പരിശീലനത്തിനിടെ സൈനികര്‍ക്ക്‌ മദ്യപാനം അനുവദനീയമല്ല. ചികിത്സയിലുള്ള സൈനികരുടെ ഉള്ളില്‍ ചെന്നിരിക്കുന്നത്‌ എഥിലീന്‍ ഗ്ലൈക്കോളാണെന്ന്‌ തിരിച്ചറിഞ്ഞതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

സര്‍വ സാധാരണയായി ഉപയോഗിച്ച്‌ വരുന്ന ആന്‌റീഫ്രീസാണ്‌ എഥിലിന്‍ ഗ്ലൈക്കോള്‍ ശിതീകരണ നിയന്ത്രണ പദാര്‍ത്ഥങ്ങളായ ആന്‌റിഫ്രീസാണ്‌ എഥിലീന്‍ ഗ്ലൈക്കോള്‍. ശീതികരണ നിയന്ത്രണ പദാര്‍ത്ഥങ്ങളായ ആന്‌റിഫ്രീസ്‌ ലായനികളെ ഉറഞ്ഞു കൂടുന്നതില്‍ നിന്ന്‌ നിയന്ത്രിക്കാനാണ്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. ആന്‌റിഫ്രീസ്‌ ഉള്ളിലെത്തിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക്‌ നയിക്കാനിടയാക്കുകയും ചെയ്യും. മദ്യമെന്ന്‌ തെറ്റുദ്ധരിച്ച്‌ കുടിക്കാനിടയാകുന്നതിനാല്‍ നിരവധി മരണങ്ങള്‍ക്കും ആന്‌റീഫ്രീസ്‌ കാരണമായിട്ടുണ്ട്‌.

Content Highlights; 11 US Soldiers Drank Antifreeze They Mistook For Alcohol, Fall Sick