“മലയാളികള്‍ക്ക്‌ താന്‍ എപ്പോഴും ഫുട്‌ബോള്‍ കളിക്കാരന്‍, അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ല”; ഐഎം വിജയന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. മലയാളികള്‍ക്ക്‌ താനിപ്പോഴും ഫുട്‌ബോള്‍ കളിക്കാരനാണെന്നും അതിനാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഐഎം വിജയന്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസും ബിജെപിയും ഇതിനായി സമീപിച്ചിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്നെ സമീപിച്ചിരുന്നുവെന്ന്‌ വിജയന്‍ സ്ഥിരീകരിച്ചു.

എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം പ്രതിനിധീകരിക്കാന്‍ താല്‍പര്യമില്ലെന്നും അതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലേക്കില്ലെന്നുമായിരുന്നു വിജയന്‌റെ നിലപാട്‌. ചര്‍ച്ചകള്‍ എല്ലാ വര്‍ഷവും നടക്കാറുള്ളതാണ്‌. വലതു പക്ഷമായാലും ഇടതു പക്ഷമായാലും ബിജെപി ആയാലും എല്ലാവരും എന്‌റെ സുഹൃത്തുക്കളാണ്‌. എനിക്ക്‌ എല്ലാവരേയും വേണം. എല്ലാവരും എന്നെ ഒരു ഫുട്‌ബോള്‍ കളിക്കാരനായാണ്‌ കാണുന്നത്‌. എനിക്കും അതാണ്‌ ആഗ്രഹം എന്നും വിജയന്‍ പ്രതികരിച്ചു.

Content Highlights; Kerala Assembly Election 2021, Not into politics says I M Vijayan