തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണമായി വാര്‍ത്ത കുറിപ്പിറക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാര്‍ത്തകളെല്ലാം നിഷേധിച്ചായിരുന്നു കുറിപ്പ്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞ് കിടക്കുകയാണെന്നും ആജീവനാന്തം അതില്‍ മാറ്റമുണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നിരുന്നു. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ മുന്നോട്ട് വച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ വാര്‍ത്ത ആളിപ്പടരുകയായിരുന്നു. ഐ ഗ്രൂപ്പ് നേതാക്കളും ആവശ്യം പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താകുറിപ്പ്:
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനു മുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Content Highlight: Oommen Chandy Thiruvananthapuram Congress