വിഎസ് അച്ചുതാനന്ദ ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം രാജി വെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി എസ് ഭരണ പരിഷ്കാര അധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറായിട്ടുണ്ട്. അതും ഉടന്‍ തന്നെ സമര്‍പ്പിക്കുന്നതായിരിക്കും.
ഇനിയീ സ്ഥാനത്ത് തുടരാന്‍ താപര്യമില്ലെന്ന് സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ഒരു മാസം മുമ്പ് ഔദ്യോഗിക വസതിയി നിന്നും ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. നിരവധി ശുപാര്‍ശകള്‍ ഈ നാല് വര്‍ഷം കൊണ്ട് വി എസ് അധ്യക്ഷനായ സമതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിജിലന്‍സിന്റെ പരിഷ്കാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സിവില്‍ സര്‍വ്വീസ് പരിഷ്കരണം ഇ ഗവേണനന്‍സുമായി ബന്ധപെട്ട ശുപാര്‍ശകള്‍ എന്നിവ ശ്രദ്ദേയമായിരുന്നു.
Content Highlights; VS Achuthanandan resigns from chief of Administrative reforms commission