കേന്ദ്ര ബജറ്റ് ഇന്ന്; കൊവിഡില്‍ നിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് രാജ്യം

ന്യൂഡല്‍ഹി: കൊവിഡില്‍ തകിടം മറിഞ്ഞ രാജ്യത്തെ സാമ്പത്തിക രംഗം ഉറ്റു നോക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഇന്ന് 11 മണിക്ക് ആരംഭിക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരണം നടത്തുന്നത്. കൊവിഡി മൂലം പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

ബജറ്റില്‍ ആത്മ നിര്‍ഭര്‍ ഭാരതിന്റെ ബാഗമായുള്ള നടപടിക്ക് ഊന്നല്‍ ലഭിക്കുമെന്നാണ് സൂചന. കൊവിഡില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ തിരിച്ച് പിടിക്കാന്‍ രണ്ട് പാക്കേജുകള്‍ കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് കാര്യമായി ഫലം കണ്ടിരുന്നില്ല. ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ കാര്‍ഷിക മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും സൂചനയുണ്ട്.

അതേസമയം, കേന്ദ്ര ബജറ്റില്‍ കൂടുതല് പ്രതീക്ഷയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന. കേരളത്തോട് എല്ലാ ബജറ്റിലും കടുത്ത അവഗണനയാണ് കേന്ദ്രം കാണിക്കുന്നതെന്ന് മന്ത്രി വി എസ് സുനില്‍ കുമാറും പറഞ്ഞു. ജന്മി-കുടിയാന്‍ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാകേണ്ടതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Content Highlight: Central Budget held today