ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി. 24 മണിക്കൂറിനിടെ 11,858 കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,04,34,983 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,68,235 ആണ്. 118 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,54,392 ആയി. കോവിഡ് വാക്സിന്റെ രണ്ടാ ഘട്ട വിതരണം ഞായറാഴ്ച സൂറത്തില്‍ ആരംഭിച്ചു. മുന്‍ നിര കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയാവും രണ്ടാം ഘട്ട വിതരണം.
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5266 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ പേരില്‍ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്.
Content Highlights: Covid-19 Updates India