ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രബജറ്റിന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തില്‍ പേപ്പര്‍ രഹിത ബജറ്റെന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. എംപിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുക. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
#WATCH Live: FM Nirmala Sitharaman presents Union Budget 2021-22 (source: Lok Sabha TV) https://t.co/FX7Xx2x0fe
— ANI (@ANI) February 1, 2021
2021-22 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ഥ വളര്‍ച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് ബജറ്റിനു മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടിയത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷികമേഖലയില്‍ 3.4 ശതമാനം വളര്‍ച്ചയുണ്ടായെന്നും സര്‍വെ വ്യക്തമാക്കുന്നു. മൊറട്ടോറിയം അവസാനിച്ചാല്‍ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്നും സര്‍വെ നിര്‍ദേശിച്ചിരുന്നു. വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സര്‍വെ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: Finance minister Nirmala Sitharaman Union Budget 2021