ആര്‍ടിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആർടിപിസിആർ പരിശോധന കൂട്ടുന്നത് അധിക ഭാരമാണെന്നും കൂടാതെ ഇത് വളരെ ചിലവേറിയതും ഫലം വരാൻ വൈകുന്നതുമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രോഗം വന്ന് മാറിയവരിലും ആര്‍റ്റിപിസിആര്‍ പരിശോധന നടത്തിയാൻ പോസിറ്റീവായി കാണിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗ ലക്ഷണം കാണിക്കുന്നവരിൽ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാൽ മതി. ആര്‍റ്റിപിസിആര്‍ പരിശോധനയേക്കാൾ ഫലപ്രദം ആന്റിജൻ പരിശോധനയാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രോഗ വ്യാപനം കുറഞ്ഞതായും ആരോഗ്യ വകുപ്പ് വ്യക്താക്കി
Content Highlights; health department says covid prevalence has dropped over the past week








