ക്രിസ്ത്യന്‍ നാടാര്‍ സമുദായങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍; പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ്മാസത്തേക്ക് നീട്ടി

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതുവരെ ഹിന്ദു, എസ്.ഐ.യു.സി നാടാര്‍ സംവരണം മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മുതല്‍ ക്രൈസ്തവ നാടാരും ഒബിസിയില്‍ വരും. തെക്കന്‍ കേരളത്തില്‍ ഈ തീരുമാനം തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടി. സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി മാസം അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്. ശമ്പള പരിഷ്‌ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സെക്രട്ടറി തല സമിതിയെയും നിയോഗിച്ചു. ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പരിഗണിച്ചാണിത്.

content highlights: Cabinet to include Christian Nadar communities in OBC