കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ്. ‘ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്താണ് ഗ്രെറ്റ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
We stand in solidarity with the #FarmersProtest in India.
https://t.co/tqvR0oHgo0— Greta Thunberg (@GretaThunberg) February 2, 2021
കര്‍ഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡല്‍ഹി പരിധിയിലെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവെച്ചുവെന്ന സി.എന്‍.എന്‍ വാര്‍ത്ത ട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പ്രതികരണം. ഇതിനോടകം നിരവധി പേര് ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പോപ് ഗായിക റിഹാന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രെറ്റ തൻബർഗും പിന്തുണയുമായി രംഗത്തെത്തിയത്.
content highlights: ‘We stand in solidarity’: Greta Thunberg extends support to farmers’ protest