ഗ്രെറ്റ തന്‍ബെര്‍ഗ് ‘ടൈം പഴ്‌സന്‍ ഓഫ് ദി ഇയര്‍’ 

greta thunberg

ഗ്രെറ്റ തന്‍ബെര്‍ഗ് ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞടുക്കപ്പെട്ടു. 92 വര്‍ഷത്തെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ. ആഗോള കാലാവസ്ഥാ പ്രതിസന്ധിയും
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സന്ധിയില്ലാസമരം നടത്തുന്ന സ്വീഡന്‍കാരി പെണ്‍കുട്ടിയാണ് ഗ്രെറ്റ തന്‍ബെര്‍ഗ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീഡിഷ് പാര്‍ലമെന്റിനു പുറത്തു ഗ്രേറ്റ തുടങ്ങിവച്ച പ്രതിഷേധത്തിൽ രണ്ടു വര്‍ഷം കൊണ്ടു ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു കുട്ടികളും യുവാക്കളും പങ്കെടുത്തു.

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച ഗ്രേറ്റയ്ക്ക് ഹോളിവുഡ് സൂപ്പര്‍ താരങ്ങളടക്കം ആരാധകരായുണ്ട്. ‘നാളെ എന്നൊന്നില്ല എന്ന മട്ടില്‍ ജീവിക്കാനാവില്ല. നാളെ എന്നതു യാഥാര്‍ഥ്യമാണ്,’ ടൈമിനു നല്‍കിയ അഭിമുഖത്തില്‍ ഗ്രെറ്റ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി, ഹോങ്കോങ് പ്രതിഷേധക്കാർ, ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികൾക്കു വഴി തുറന്ന അജ്ഞാതനായ സിഐഎ ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അവസാന പട്ടികയിൽ ഉണ്ടായിരുന്നത്.

Content Highlight; Greta Thunberg named Time magazine’s person of the year
Tag;