രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറില്‍ 12,866 പുതിയ കേസുകള്‍ മാത്രം

Covid 19

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധം ഫലപ്രാപ്തിയിലേക്ക്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,866 കൊറോണ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിദിന രോഗികള്‍ കുറഞ്ഞതിന് പുറമേ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,824 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,04,80,455 ആയി. നിലവില്‍ 1,55,025 പേര്‍ മാത്രമാണ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണ സംഖ്യയിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 150 ല്‍ താഴെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 107 പേര്‍ കൂടി മരിച്ചതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,703 ആയി. അതേസമയം, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആരംഭിച്ച പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് വിജയകരമായി പുരോഗമിക്കുകയാണ്. ഇതുവരെ 44,49,552 പേര്‍ക്ക് വാക്സിന്‍ നല്‍കി.

Content Highlight: Covid daily Updates