രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,713 പേര്‍ക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,08,14,304 ആയി.

ആകെ രോഗബാധിതരില്‍ 1,05,10,796 പേര്‍ രോഗമുക്തരായി. നിലവില്‍ 1,48,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,488 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,40,794 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 20,06,72,589 ആയി ഉയര്‍ന്നു.

കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 95 മണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,823 ആയി. വാക്സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 54,16,849 പേര്‍ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlight: Covid 19 daily Update