ഇത്തവണ തൃശൂര്‍ പൂരം നടത്താന്‍ ധാരണ; പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്താനാണ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായത്. പൂരം നടത്തിപ്പ് സംബന്ധിച്ച് നടപടികള്‍ക്കായി ദേവസ്വം ഭാരവാഹികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു.

എല്ലാ ചടങ്ങുകളോടെയും പൂരം നടത്താനാണ് നിലവിലെ ആലോചന. പൂര പ്രദര്‍ശനങ്ങളും ഉണ്ടാകും. കോവിഡ് കൂടുന്ന സാഹചര്യമുണ്ടെങ്കില്‍ പരിപാടിയില്‍ മാറ്റം വരുത്തും. അന്തിമ തീരുമാനം അടുത്ത മാസത്തേക്ക് എടുക്കാനാണ് നിലവിലെ തീരുമാനം.

കോവിഡ് രോഗവ്യാപനം പരിഗണിച്ച് കഴിഞ്ഞ തവണ തൃശൂര്‍ പൂരം താന്ത്രിക ചടങ്ങുകള്‍ മാത്രമായാണ് നടത്തിയത്. ഒരാനപ്പുറത്തെങ്കിലും പൂരം നടത്താന്‍ അനുവദിക്കണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.

Content Highlight: Thrissur pooram will be held