പ്രതിപക്ഷ സംഘടനകളിൽപ്പെട്ട ഒരുവിഭാഗം ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ശമ്പളപരിഷ്കരണ റിപ്പോർട്ടിലെ അപാകങ്ങൾ പരിഹരിക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ ആഴ്ചയാണ് പി. മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000 ആയി ഉയര്‍ത്തണമെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഇതോടെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ഓഫീസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുകയും ഓഫീസ് അടഞ്ഞു കിടക്കുകയും ചെയ്താൽ ജില്ലാ ഓഫീസർ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. പണിമുടക്കാത്തവർക്ക് ഓഫീസുകളിൽ തടസ്സം കൂടാതെ എത്താൻ പൂർണസുരക്ഷ ഉറപ്പാക്കാനും സർക്കാർ നിർദേശം നൽകി. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏർപ്പെടുത്തണം. അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും.
Content highlights: government employees strike in Kerala