രാജ്യത്ത് 12,923 പേര്‍ക്കു കൂടി കൊവിഡ്; 108 മരണം

Active cases increase, over 70 lakh vaccinated

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 1,08,71,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 108 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 11,764 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 1,05,73,372 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

നിലവില്‍ രാജ്യത്ത് 1,42,562 സജീവ കേസുകളാണുള്ളത്. ഇതിനോടകം 70,17,114 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 10-ാം തിയതി വരെ 20,40,23,840 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ പറഞ്ഞു. ബുധനാഴ്ച 6,99,185 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

content highlights: Active cases increase, over 70 lakh vaccinated