ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ തീവ്ര ഹിന്ദു സംഘടനയായ ബജ്റംഗ് ദൾ രംഗത്ത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ പലയിടങ്ങളിലും പ്രകടനം നടത്തി. ഹൈദരാബാദിൽ സംഘടിച്ചെത്തിയവർ വാലന്റൈൻ ആശംസ കാർഡുകൾ കത്തിച്ചാണ് പ്രതിഷേധിച്ചത്.
വാലന്റൈൻ ആഘോഷങ്ങൾ നിർത്തി അമർ വീർ ജവാൻ ദിനമായി ആചരിക്കണമെന്ന ആവശ്യവും ബജ്റംഗ്ദൾ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്കാരം മൂല്യങ്ങളിൽ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും സംഘടന പറയുന്നു. പുൽവാമയിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.
Content highlights: Ban Valentine’s Day celebrations in Hyderabad: Bajrang Dal