പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും

PM Modi in Bengal

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്റെ പുതി മെട്രോ കെമിക്കൽ പ്ലാന്റ് ഉദ്ഘാടനമുൾപെടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഉച്ചയ്ക്കു 2.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. തുടർന്ന് അമ്പലമേട് വിഎച്ച്എസ്ഇ സ്കൂൾ ഗ്രൗണ്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ബിജെപി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും.

6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പിഡിപി പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി. കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചെന്നൈയിൽ നിന്നും വിമാന മാർഗം വഴി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി രണ്ട് മണിക്കൂറാകും കേരളത്തിൽ ചെലവിടുക. കോർ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താൻ ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ സുരക്ഷയും ശക്തമാക്കി.

Content Highlights; narendra modi arrives kerala today