കേരളത്തിൽ നിന്നും ബെംഗ്ളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനിച്ചു. നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി നപ്പിലാക്കാൻ തീരുമാനിച്ചത്.
നേരത്തെ അഞ്ച് ജില്ലകളിൽ കേരളത്തിൽ നിന്നുള്ളർക്ക് സർട്ടിഫിക്കറ്റ് നിബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാകകുകയായിരുന്നു. വിമാന മാർഗമ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിലുള്ള ആർടിപിസിആർ പരിശോധനാ ഫലം വേണം.
ഇല്ലെങ്കിൽ റെയിൽവെ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടതായി വരും. നേരത്തെ ഗുജറാത്ത്, ദില്ലി, ഗോവ, രാജസ്ഥാന്‍ തുടങ്ങീ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കായിരുന്നു മഹാരാഷ്ട്ര നിയന്ത്രണം ഏർപെടുത്തിയിരുന്നത്. കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിൽ ഉൾപെടുത്തിയത്.
Content Highlights; bengaluru covid restrictions on passengers from kerala