പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സിനാണ് കൊവിഷീൽഡ് വാക്സിൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്യൂഎച്ച്ഒ അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ വില കുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുളളതുമാണെന്ന് ഡബ്യൂഎച്ച്ഒ അറിയിച്ചു.
അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമായതാണെന്നും ഡബ്യൂഎച്ച്ഒ വ്യക്തമാക്കി. ഇതോടെ വാക്സീൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ ആസ്ട്രാസെനക–എസ്കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് യുഎൻ പിന്തുണയോടെ യുള്ള കോവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സീൻ നൽകാനാകും.
Content Highlights; who gives permission to the use of oxford covid vaccine