രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഈമാസം പതിനൊന്നാം തവണയും തുടര്‍ച്ചയായ പത്താം ദിവസവുമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഡീസലിന് 10 ദിവസംvകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.42 രൂപയായി. ഡീസലിന് 85.93 രൂപ. കൊച്ചിയില്‍ പെട്രോളിന് 88.79 രൂപയും ഡീസലിന് 85.31 രൂപയുമായി.
രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും പെട്രോളിന് 100 രൂപ കടന്നിട്ടുണ്ട്. ഇന്ധനവില വര്‍ധന പൊതുവിപണിയെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വിലക്കയറ്റം രൂക്ഷമാകാനാണ് സാധ്യത. തുടര്‍ച്ചയായി ഇന്ധന വിലവര്‍ധനവില്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ലോക്ക് ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്.
content highlights: Petrol, diesel prices hiked again