പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു; യൂത്ത് കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

psc appointment row discussion today

പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച ഉള്‍പ്പെടെ പ്രതിപക്ഷ സംഘടനകളുടെ പിന്തുണയുമുണ്ട്. അതേസമയം സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമന നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, വിഷ്ണു, സുനില്‍ പന്തളം എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തിരിക്കെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ആരോപണം. നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളിറക്കിയ ഉത്തരവുകള്‍ ഉള്‍പ്പെടെ റദ്ദാക്കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

content highlights: PSC Candidates strike