പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു; ചർച്ച നടത്തുന്നതിൽ സർക്കാർ തീരുമാനം ഇന്ന്

psc appointment row discussion today

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടിരിക്കുകയാണ്. 13-ാം ദിവസത്തിലാണ് സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തുന്നതിലെ സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകും.

മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് വരെ സർക്കാർ ചർച്ചക്ക് വിളിച്ചിട്ടില്ലെന്നും പലരെയും വിളിച്ചിട്ടും കൃത്യമായ വിവരം കിട്ടിയില്ലെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു. എങ്കിലും പ്രതീക്ഷ ഉണ്ടെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ചർച്ച വേണ്ട എന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടുത്തം വേണ്ട എന്ന് പാർട്ടി നിർദേശിച്ചിരുന്നു. ചർച്ചക്ക് തയ്യാറാകണമെന്ന് ഗവർണറും ആവശ്യപെട്ടതായാണ് സൂചന.

ചർച്ച വേണ്ടെന്ന നിലപാട ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതടക്കം സർക്കാർ കൈക്കോണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപെടുത്താനാണ് തീരുമാനം. ഉപാധികളില്ലാതെ സർക്കാർ ചർച്ച നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപെട്ടു.

Content Highlights; kerala psc candidates strike continue