പി.എസ്.സി ഉദ്യോ​ഗാർത്ഥികളുടെ സമരം 26ാം ദിവസത്തിലേക്ക്; സെക്രട്ടറിയേറ്റിന് മുമ്പിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം

PSC rank holders strike

സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോ​ഗാർത്ഥികൾ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടന്നു. സമരക്കാർ മീൻ വിൽപ്പന നടത്തി പ്രതിഷേധിച്ചു. സമരത്തിൽ സർക്കാർ ഇടപെടാൻ വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോ​ഗാർത്ഥികൾ വ്യത്യസ്തമായ സമര പരിപാടികളുമായി രം​ഗത്തെത്തിയത്. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്. 

തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് ഉദ്യോ​ഗാർത്ഥികളുടെ തീരുമാനം. ഉദ്യോ​ഗാർത്ഥികൾ ഇന്ന് ​ഗവർണറെ കണ്ട് പരാതി നൽകുമെന്നാണ് സൂചന. പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്ക് പിന്തുണ നൽകി ശോഭാ സുരേന്ദ്രൻ നടത്തിയ 48 മണിക്കൂർ ഉപവാസം അവസാനിച്ചു.

കോൺ​ഗ്രസ് എം.എൽ.എമാരായ ശബരീനാഥനും ഷാഫി പറമ്പിലും ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. അതേസമയം ഉദ്യോ​ഗാർത്ഥികളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് പറഞ്ഞത്.

content highlights: PSC rank holders strike