ടൂൾ കിറ്റ് കേസിൽ അറസ്റ്റ് ചെയ്യപെട്ട ദിഷ രവി ദില്ലി ഹൈക്കോടതിയെ മപിച്ചു. എഫ്ഐആറിലെ വിവരങ്ങൾ ദില്ലി പോലീസ് ചോർത്തുന്നത് തടയണമെന്നാവശ്യപെട്ടാണ് ഹർജി നൽകിയത്. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.
ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ദില്ലി പൊലീസ് വാദം.
Content Highlights; Disha Ravi moves Delhi HC seeking direction to police to not leak probe material