രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ്; രോഗമുക്തി 11987 പേർക്ക്

india covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10950201 ആയി ഉയർന്നു. 11987 പേർ കൂടി രോഗമുകിത നേടിയതോടെ ഇന്ത്യയിലെ കൊവിഡ് മുക്തരുടെ എണ്ണം 10656845 ആയി. 104 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.

ആകെ മരണസംഖ്യ 156014 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 137342 സജീവ കേസുകളാണ് ഉള്ളത്. രാജ്യത്ത് ഇതിോടകം 9422228 പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം 20,87,03,791 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. . ഇന്നലെ മാത്രം 7,26,562 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. വ്യക്തമായിട്ടുണ്ട്.

Content Highlights; india covid updates today