രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; 24 മണിക്കൂറിനിടെ 13993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

India covid updates today

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറനിടെ രാജ്യത്ത് 13993 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 101 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10977387 ആയി. 10387 പേർ രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 10678048 ആയി.

ആകെ മരണസംഖ്യ 156212 ആയി ഉയർന്നു. നിലവിൽ 143127 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 10715204 പേർക്കാണ് ഇതുവരെ കൊവിഡ് വാക്സിൻ നൽകിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights; india covid updates today